Centre for Computer Science and Information Technology

    CCSIT VATAKARA

     

     

      

    CCSIT ചരിത്രത്തിലൂടെ......

    unnamed .........................................................................
    ചരിത്രമുറങ്ങുന്ന തച്ചോളി ഒതേനന്റെ നാടായ കടത്തനാടൻ മണ്ണിൽ 1999-ൽ ആണ് ഇന്ന് CCSIT വടകര എന്നറിയപ്പെടുന്ന സ്ഥാപനം നിലവിൽ വന്നത്.തുടക്കകാലത്ത് MCA സെന്റർ വടകര എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. കളരിയും ആയോധന കലയിലും മാത്രമല്ല കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കുവാനും വടകരയുടെ മണ്ണ് തയ്യാറായിരുന്നു.
    വിദ്യാഭ്യാസ രംഗത്ത് വിവരസാങ്കേതിക വിദ്യയുടെ നൂതന മാർഗങ്ങൾ കടന്നു വന്നതോടു കൂടി ഈ മേഖലകളിൽ ധാരാളം വിദ്യാർത്ഥികൾ പഠനം നടത്താൻ തുടങ്ങിയിരുന്നു വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാൻ നമ്മുടെ നാട്ടിൻപുറങ്ങളിലെ വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സമയത്താണ് കുറഞ്ഞ ചെലവിൽ നൂതന വിദ്യാഭ്യാസ സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ഈ സെന്റർ ഇവിടെ സ്ഥാപിതമായത്.ആ സമയത്തെ വടകര നഗരസഭയുടെ ഭരണകർത്താക്കളുടെയും കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ ആയിട്ടുള്ള ശ്രീ KKN കുറുപ്പ്,ഫിസിക്ക്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്രീ രമേശൻ ,കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുടെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമായാണ് ഈ സെന്റർ പിറവിയെടുത്തത്.
    1999-ൽ സ്ഥാപിതമായപ്പോൾ 3 വർഷത്തെ പോസ്റ്റ് ഗ്രാജൂവേഷൻ കോഴ്സ് ആയ MCA യും ബാച്ചിലർ പ്രോഗ്രാം ആയ B.Sc ഇൻഫർമേഷൻ ടെക്നോളജിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ 2006 ആകുമ്പോഴേക്കും രണ്ട് വർഷത്തെ BCA കോഴ്സും ഇവിടെ ആരംഭിച്ചു.
    വിദേശ രാജ്യങ്ങളിലെയും സ്വദേശത്തുമായ നിരവധി വിവര സാങ്കേതിക വിദഗ്ധരേയും അധ്യാപകരേയും സംഭാവന ചെയ്യാൻ CCSIT വടകരയ്ക്ക് സാധിച്ചിട്ടുണ്ട്.CCSIT വടകരയിലെ NSS യൂണിറ്റിന്റെ പ്രവർത്തനം വടകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.സമീപ പ്രദേശമായ കൊളാവിപ്പാലത്തും തൊട്ടിൽപാലത്തെ കാവിലും പാറയിലും സപ്ത ദിന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.വൃക്ഷതൈ നട്ടും 'രക്തദാനം ജീവദാനം' എന്ന വാക്യം മുൻ നിർത്തി നിരവധി രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചും,രക്ത ദാനത്തിന് എപ്പോഴും സന്നദ്ധരായ വളണ്ടിയർമാരും ഇവിടെ ഉണ്ടായിരുന്നു.ഇന്ന് NSS യൂണിറ്റ് പ്രവർത്തനക്ഷമമല്ലെങ്കിലും തണൽ വടകരയുടെ വൃദ്ധസദനത്തിൽ ഓണാഘോഷങ്ങൾ നടത്തിയും മറ്റു സേവന പരിപടികളിൽ പങ്കെടുത്തും ഇവിടുത്തെ വിദ്യാർത്ഥി സമൂഹം ഇപ്പോഴും സേവന സന്നദ്ധരാണ്.
    ആദ്യ കാലങ്ങളിൽ മറ്റു ജില്ലകളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെ എത്തിച്ചേർന്നിരുന്നു.എന്നാൽ ഇന്ന് യാത്രാ സൌകര്യം കണക്കിലെടുത്ത് കൂടുതലും തദ്ദേശവാസികളായ വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠനം നടത്തുന്നത്.യൂണിവേഴ്സിറ്റി,ഇൻസൈറ്റ് പ്രോഗ്രാമുകളിൽ ഈ സ്ഥാപനം മികച്ച വിജയം കൈവരിച്ചിട്ടുണ്ട്
    നിരവധി നാഷണൽ ലെവൽ IT ഫെസ്റ്റുകൾ നടത്തിയിട്ടുള്ള ഈ സ്ഥാപനം എക്കാലത്തും വടകരയ്ക് ഒരു മുതൽകൂട്ട് തന്നെയായിരിക്കും..

    Copyright © 2017 University of Calicut. All Rights Reserved | Powered By CUCC